---
title: "നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു ; ക്രൂരത മക്കളുടെ കൺമുന്നിൽ, പ്രതി ഒളിവിൽ"
english_title: "Housewife killed by slitting throat in Nalanchira; brutality witnessed in front of children, accused absconding"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363483/Housewife killed by slitting throat in Nalanchira; brutality witnessed in front of children, accused absconding"
published_at: "2026-06-03T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fa8df2c6a2_6a1fa231880a9_crime_(1).jpg"
keywords: ["Nallamchira", "Murder"]
---

# നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു ; ക്രൂരത മക്കളുടെ കൺമുന്നിൽ, പ്രതി ഒളിവിൽ

> **Lead Summary:** നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. ഹസീന ബീവിയെ കൊലപ്പെടുത്തിയ ഭർത്താവ് സുരേഷ് ഒളിവിൽ പോയി. കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസ് സറ്റേഷനിൽ വിളിച്ച് അറിയിച്ചത്.

## Article Content

നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്. ഹസീന ബീവിയെ കൊലപ്പെടുത്തിയ ഭർത്താവ് സുരേഷ് ഒളിവിൽ പോയി. കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. മൂത്ത മകളാണ് സംഭവം മണ്ണന്തല പൊലീസ് സറ്റേഷനിൽ വിളിച്ച് അറിയിച്ചത്.

നേരത്തെ ഹസീനയും സുരേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്ന് ഇന്നലെയും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ഹസീന എത്തിയിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു കൊലപതാകം. ദമ്പതികൾക്ക് നാല് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363483/Housewife killed by slitting throat in Nalanchira; brutality witnessed in front of children, accused absconding)